മുൻപത്തെ ഏത് പതിറ്റാണ്ടിനെക്കാളും ഏറ്റവും കൂടുതൽ Sexuality related കണ്ടന്റുകളും, വീഡിയോകളും കാണാൻ സാധിക്കുന്നത് ഈ പതിറ്റാണ്ടിലാണ്. മനുഷ്യൻ ഉണ്ടായ കാലം മുതൽ ഈ ഒരു വിഷയത്തോട് പ്രകൃതിയാൽ സൃഷ്ടിക്കപ്പെട്ട ആകർഷണം ഉണ്ടായിട്ടുണ്ട്, പക്ഷേ ഇന്ന് അത് അപകടകരമായ രീതിയിൽ മുകളിൽ നിൽക്കുകയാണ്. സമൂഹവും ശാസ്ത്രവും തത്വങ്ങളും ഇതിനെ പല പേരിൽ നിർവചിക്കുന്നുണ്ട് പക്ഷേ ഏറ്റവും അടിസ്ഥാന കാരണത്തെ എല്ലാവരും വിസ്മരിക്കുന്നു.

സൃഷ്ടിയിലെ എല്ലാ നിലനിൽപ്പുകളേയും കൂട്ടിച്ചേർക്കുന്നത് സന്തുലിതാവസ്ഥയാണ്. ഒരു ജീവൻ എത്രത്തോളം സന്തുലിതമാണോ അത്രത്തോളം ഈ മുഴുവൻ സൃഷ്ടിയോടും വളരെ ആഴ്ന്ന ബന്ധം ആ ജീവന് നിലനിർത്താൻ സാധിക്കും. എത്രത്തോളം അസമത്വം ഒരു ജീവനിൽ ഉണ്ടോ അത്രത്തോളം അവർ സൃഷ്ടിയിൽ നിന്നും അകന്നു കഴിയും. മനുഷ്യന് മാത്രമല്ല ഇവിടെയുള്ള ഓരോ ജീവചന്തുക്കളും അനുഭവിക്കുന്ന എല്ലാ കഷ്ടപ്പാടുകളുടെയും, എല്ലാ ചോദ്യത്തിന്റെയും ഉത്തരം ഈ ഏക കാര്യമാണ്.

സൃഷ്ടിയുടെ നിർമ്മാണ ചക്രം യാതൊരു തടസ്സവും കൂടാതെ മുന്നേറാൻ വേണ്ടിയാണ് ലൈംഗികമായി ഏർപ്പെടുമ്പോൾ ‘Orgasm’ എന്ന Brain Stimulation പ്രകൃതി നൽകിയത്. ഒന്ന് ആലോചിച്ചാൽ, ‘Orgasm’ എന്നൊന്ന് ഇല്ലെങ്കിൽ Reproduction അല്ലെങ്കിൽ സൃഷ്ടിയുടെ വളർച്ച വിഷയത്തെ പ്രകൃതിയിലെ ഒരു ജീവൻ പോലും ആലോചിച്ചിട്ടുണ്ടാകില്ല, അതിന് വേണ്ടി അധ്വാനിക്കാനും തയ്യാറാവില്ല. നിർമ്മാണ ചക്രം കൃത്യമായി പ്രവർത്തിപ്പിക്കാൻ ഓരോ ജീവനും പ്രകൃതി നൽകുന്ന ‘Salary’ ആണ് Orgasm or Brain stimulation. പക്ഷേ ഇതിനെ തന്നെ ജീവിതമാക്കി മാറ്റിയാൽ സ്വന്തം ജന്മത്തിന് തന്നെ നാണക്കേടാണ്. ജീവിതത്തിലെ ഒരു ഭാഗം മാത്രമാണ് Sexuality, അതുതന്നെ ജീവിതമായാൽ ജീവന്റെ അടിസ്ഥാന സന്തുലിതാവസ്ഥ തന്നെ തകിടം മാറിഞ്ഞിരിക്കുന്നു എന്നർത്ഥം. ഈ മാനസികാവസ്ഥയെ കാലം മാറുന്നതിന് അനുസരിച്ച് പുതിയ പേരുകൾ നൽകി അലങ്കരിക്കുന്നതിന് പകരം, പ്രകൃതി നൽകിയിരിക്കുന്ന മറ്റൊരു പ്രധാന അവയവം ഉപയോഗിച്ച് ( Human Brain ) സ്വന്തം വർഗ്ഗത്തിന്റെ അഭിമാനം നഷ്ടപ്പെടുത്താതെ ജീവിക്കാൻ ശ്രമിക്കുക. സമൂഹത്തിലും ഇന്റർനെറ്റിലും ചലച്ചിത്രങ്ങളിലും സോഷ്യൽ മീഡിയയിലും ആട് പോലെ വളരുന്ന ഈ Manipulation ൽ വീഴാതെ നോക്കുക