മനസ്സിൽ ആഗ്രഹിച്ച കാര്യത്തെ ബാഹ്യലോകത്ത് വിജയകരമായി കൊണ്ടുവരുന്നതിനെയാണ് Manifestation എന്ന് വിളിക്കുന്നത്. എപ്പോൾ, എങ്ങനെ, ഏത് വിധം ചെയ്യണം എന്ന വിദ്യ പഠിച്ചാൽ ഊർജ്ജങ്ങൾ തീവ്രമായി നിൽക്കുന്ന ആർക്കും Manifestation സാധിക്കാം. പക്ഷെ, Visualization, Journaling, Vision Board, Affirmation എന്നിവ മാത്രം ഉപയോഗിച്ച് ( അതായത് ഒരു പണിയും എടുക്കാതെ കിട്ടുന്നത് കഴിച്ചോളാം എന്ന സ്ഥിതി ) Manifestation നേടിയെടുക്കാം എന്ന് വിചാരിക്കുന്നത് തികച്ചും ബാലിശവും
അജ്ഞാനവും ആകുന്നു.
ആഗ്രഹം അല്ലെങ്കിൽ Intention, ഒരു രൂപം മാത്രമാണ്. ദിവസവും നമ്മൾ അണിയുന്ന വസ്ത്രം പോലെ നിങ്ങളുടെ ആഗ്രഹത്തിന് ഒരു ഏകദേശം രൂപം മാത്രമേ Intention നൽകുന്നുള്ളൂ. കൂടാതെ, മുൻപ് നിങ്ങൾ കണ്ടതും കേട്ടതുമായ അറിവുകളുടെ അടിസ്ഥാനത്തിൽ ആയിരിക്കും നിങ്ങളുടെ പുതിയ ആഗ്രഹങ്ങൾക്ക് പോലും രൂപം മനസ്സിൽ സൃഷ്ടിക്കപ്പെടുക. ഉദാഹരണത്തിന് നിങ്ങൾക്ക് ഒരു ജോലി വേണം എന്നുണ്ടെങ്കിൽ ആ ജോലി ചെയ്യുന്ന അനേകം ആളുകൾ പുറത്തുണ്ടെങ്കിൽ ഓരോ വ്യക്തികൾക്കും ഒരേ ജോലി പല അനുഭവങ്ങളാണ് പ്രധാനം ചെയ്യുക. അതുകൊണ്ടുതന്നെ ആയിരം പേർ ഒരു ജോലി ചെയ്യുന്നുണ്ടെങ്കിൽ 1000 അനുഭവങ്ങളാണ് അവിടെ ഉണ്ടാവുന്നത്, ഈ അനുഭവങ്ങൾ ആകട്ടെ ജോലി ചെയ്താൽ മാത്രമേ ലഭിക്കുകയുമുള്ളൂ. ചുരുക്കിപ്പറഞ്ഞാൽ, നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം എങ്ങനെ മാൻഫെസ്റ്റ് ആകും എന്ന് പോലും നിങ്ങൾക്കറിയില്ല. അങ്ങനെയിരിക്കെ Intention എന്ന രൂപം നൽകിയത് കൊണ്ട് മാത്രം, Visualization, Vision Board, Affirmation പോലുള്ള കാര്യങ്ങൾ ഉപയോഗിച്ച് ആ Intention നെ ( ആ രൂപത്തെ ) മനസ്സിൽ ഉറപ്പിച്ചത് കൊണ്ടുമാത്രം Manifestation സംഭവിക്കില്ല. പാശ്ചാത്യരാജ്യങ്ങളുടെ മടി കാരണം ഉണ്ടായ ഇത്തരം Concept കളെക്കാളും നിങ്ങൾക്ക് ആവശ്യം, ശാസ്ത്രീയമായ വിദ്യകളിലൂടെ Manifest ചെയ്യാനുള്ള ജ്ഞാനമാണ്. ആ ജ്ഞാനം എന്താണെന്ന് നാളത്തെ ( 14/Dec ) ലൈവിൽ പറഞ്ഞുതരാംമനസ്സിലെ ഒരാഗ്രഹത്തിന് വേണ്ടി മുകളിൽ പറഞ്ഞ കാര്യങ്ങൾ നിഷ്ഠയോടെ പാലിക്കുന്ന വ്യക്തികൾ ഈ പോസ്റ്റ് വായിച്ചപ്പോൾ മനസ്സ് തളർന്നിട്ടുണ്ടാകും, അല്ലെങ്കിൽ ദേഷ്യം തോന്നിയിട്ടുണ്ടാകും, അങ്ങനെ തോന്നിയെങ്കിൽ…………..വളരെ സന്തോഷം