മനസ്സിനെ രണ്ട് പ്രധാന പ്രവർത്തനങ്ങളായി വിഭജിക്കാം. ആദ്യത്തേത് Reality യെ അതേ രൂപത്തിൽ കാണാനുള്ള കഴിവും, രണ്ടാമത്തേത് നിങ്ങളുടെ മനസ്സിലുള്ള സങ്കല്പത്തെ പുറംലോകത്ത് Reality യായി മാനിഫെസ്റ്റ് ചെയ്യുന്ന കഴിവും. ഇതിൽ ആദ്യത്തെ കഴിവാണ് ആത്മീയതയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗം, എട്ടാംഗ യോഗയിൽ യമ നിയമങ്ങൾ സമർപ്പണത്തോടെ പരിശീലിക്കുന്ന ആർക്കും അവരിലുള്ള 50% അശുദ്ധികൾ അകറ്റാനും ഈ ഒരു കഴിവ് നേടാനും സാധിക്കും. ഇതിനുശേഷമാണ് ആസനം പ്രാണായാമം പ്രത്യാഹാരം എന്ന അംഗങ്ങൾ വരുന്നത്, നിഷ്ഠയോടെ പാലിക്കാൻ സാധിച്ചാൽ 30% ത്തോളം അശുദ്ധികൾ നീങ്ങി ലോകത്തിന്റെയും മനുഷ്യന്റെയും അഹത്തിന്റെയും പ്രപഞ്ചത്തിന്റെയും സത്യാവസ്ഥ എന്തെന്ന് വ്യക്തമായി കാണാൻ സാധിക്കും. ഇവയ്ക്കെല്ലാം ശേഷം, അഷ്ടാംഗ യോഗത്തിലെ അവസാന ഭാഗങ്ങളായ ധാരണ, ധ്യാനം, സമാധി എന്ന അംഗങ്ങൾ വരുന്നു, ഇവ മൂന്നിനെയും ചേർത്ത് വിളിക്കുന്ന പേരാണ് സംയമ. ഈ നിലയിലേക്ക് ഒരു സാധകന് ഒരു ശതമാനം എങ്കിലും സ്പർശിക്കാൻ സാധിച്ചാൽ– Reality യെ അതുപോലെ കാണുക മാത്രമല്ല മനസ്സിലുള്ള ഒരു സങ്കല്പത്തെ Reality ആയി Manifest ചെയ്യാനും സാധിക്കും. ഇതിനെയാണ് യോഗസൂത്രങ്ങളിൽ സങ്കല്പസിദ്ധി എന്ന് വിളിച്ചിരുന്നത്.
അഷ്ടാംഗ അല്ലെങ്കിൽ മറ്റ് യോഗപാതകൾ നിഷ്കളയോടെ പാലിക്കുന്ന ഏതൊരു സാധകനും ക്രമേണ ഈ ഒരു നിലയിലേക്ക് തീർച്ചയായും എത്തിപ്പെടാൻ സാധിക്കും. എന്നാൽ അത്രമാത്രം ശ്രദ്ധയോ നിഷ്ഠയോ അനുഷ്ഠിക്കാൻ സാധിക്കാത്ത സാധാരണ മനുഷ്യർക്ക് ഈ ഒരു രീതി പ്രായോഗികമല്ല. അതിന് മറ്റൊരു വഴിയുണ്ട്. ഉദാഹരണത്തിന്, ശരീരത്തിൽ ചില തന്ത്രപരമായ ബിന്ദുക്കളുണ്ട്, ഈ ബിന്ദുക്കളിൽ ഊർജ്ജം ശരീരത്തിലെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വ്യത്യസ്തമായി വൈബ്രേറ്റ് ചെയ്യുന്നു. നിങ്ങളുടെ മനസ്സിനെ ഈ ബിന്ദുക്കളിൽ ഒരു നിശ്ചിതകാലത്തേക്ക്, നിശ്ചിത സമയത്തേക്ക് കേന്ദ്രീകരിക്കാൻ സാധിച്ചാൽ നിലവിലെ മാനസിക ശേഷി അതിന്റെ പരിധിയ്ക്കുമപ്പുറം വികസിപ്പിക്കാം. ഇത് പലപ്പോഴും ആത്മീയ സിദ്ധികളെ (Minor Siddhis ) ഉണർത്താനും ആ സാധകന്റെ മുന്നോട്ടുള്ള പാതയിൽ കൂടുതൽ വ്യക്തത നൽകാനും കാരണമായിട്ടുണ്ട്
ഉദാഹരണത്തിന്, അവർക്ക് ഒരു വ്യക്തിയുടെ ഓറ വായിക്കാനും , അല്ലെങ്കിൽ ഭാവിയിലെ ചില സംഭവങ്ങൾ സൂക്ഷ്മമായി മനസ്സിലാക്കാനും സാധിക്കും.
ഇത്തരം പ്രത്യേക ബിന്ദുക്കളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ചെയ്യുന്ന വിവിധ ധാരണ മാർഗ്ഗങ്ങൾ ഏതെല്ലാം എന്ന് പഠിപ്പിക്കുന്ന കോഴ്സാണ് ‘SANKALPA’. ഈ കോഴ്സിൽ ഓരോ ബിന്ദുവിലും എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണം, എത്ര സമയം കേന്ദ്രീകരിക്കണം, ഇതിനാൽ ഏതൊക്കെ കഴിവുകൾ വികസിപ്പിക്കാനാകും എന്നതിനെക്കുറിച്ചുള്ള വിശദമായ മാർഗ്ഗനിർദ്ദേശങ്ങൾ ലഭ്യമാണ്. ആത്മീയതയുടെ പാത പിന്തുടരുന്നവരും, അതോടൊപ്പം Occult, Mysticism തുടങ്ങിയ മറ്റ് മേഖലകളെ Explore ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ഈ കോഴ്സ് ഏറെ പ്രയോജനകരമായിരിക്കും. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ, വെബ്സൈറ്റിലെ ‘Advanced Course’ എന്ന ഭാഗം സന്ദർശിക്കുക.
SANKALPA COURSE LINK: Advanced Courses