മനസ്സിൽ ഉണ്ടാകുന്ന ഓരോ ചിന്തയും തലച്ചോറിൽ വൈദ്യുതി തരംഗങ്ങൾ ഉണ്ടാക്കുന്നുണ്ട്. ഇങ്ങനെ 24 മണിക്കൂറിൽ ലക്ഷക്കണക്കിന് ചിന്തകളും അതിനു തുല്യമായ വൈദ്യുതി തരംഗങ്ങളും നിങ്ങളിൽ ഉണ്ടാകുന്നു. ഇങ്ങനെ ഉണ്ടാകുന്ന ചിന്തകൾ / തരംഗങ്ങൾ ആണ് പലവിധത്തിലുള്ള Fluctuations മനസ്സിൽ ഉണ്ടാക്കുന്നത്. ചിന്തകളാൽ രൂപപ്പെടുന്ന വൈദ്യുതി തരംഗങ്ങൾ ഒരു പരിധിക്ക് താഴെയാണെങ്കിൽ അതിനാൽ യാതൊരു ദോഷവും ഉണ്ടാകില്ല. എന്നാൽ ഒരു പരിധിക്ക് മുകളിൽ പോകാൻ തുടങ്ങിയാൽ വൈദ്യുതി തരംഗങ്ങളുടെ എണ്ണം വർദ്ധിക്കുകയും അവ തലച്ചോറിലെ ചെറിയ കോശങ്ങളുടെ സന്തുലിതാവസ്ഥയെ താളം തെറ്റിക്കുകയും ചെയ്യും . ഈ പ്രക്രിയയെയാണ് Stress Anxiety Depression എന്ന് പല പേരുകളിൽ ആധുനികശാസ്ത്രം വിളിക്കുന്നത്.

വൈദ്യുതി തരംഗങ്ങൾ വലിയതോതിൽ കുറയുകയോ ഏതാനും നിമിഷത്തേക്ക് ശൂന്യമാവുകയോ ചെയ്താൽ ഈ അവസ്ഥയെയാണ് വിശ്രമം/ ശാന്തത എന്ന് വിളിക്കുന്നത്. ചിന്തകൾ നിലക്കാതെ ഒരാൾക്ക് ഉറങ്ങാൻ സാധിക്കില്ല, ചിന്തകൾ വലിയതോതിൽ കുറയാതെ ശാന്തമായി ഇരിക്കാൻ സാധിക്കില്ല. ചിന്തകളാൽ രൂപപ്പെട്ട വൈദ്യുതി തരംഗങ്ങൾ എത്രത്തോളം ശക്തമാണോ, അത്രത്തോളം അകലെയാണ് നിങ്ങളുടെ വിശ്രമവും ശാന്തതയും.

ബോധപൂർവ്വം ഇത്തരം വൈദ്യുതി തരംഗങ്ങളെ കുറയ്ക്കാൻ സാധിച്ചാൽ അതിനെയാണ് ധ്യാനം എന്ന് പറയുന്നത്. ഈ ധ്യാനത്തെ കൂടുതൽ തീവ്രമാക്കുമ്പോൾ അതിനെ സാധന എന്നും വിളിക്കുന്നു. ഇങ്ങനെ ബോധപൂർവ്വം വൈദ്യുതി തരംഗങ്ങളെ കുറയ്ക്കുകയോ ശൂന്യമാക്കുകയോ ചെയ്യുമ്പോൾ മനുഷ്യനിൽ അന്തർലീനമായി നിൽക്കുന്ന ശക്തികളെല്ലാം മുകളിലോട്ട് ഉയർന്നു വരും, കാലങ്ങളോളം ഈ പ്രക്രിയ തുടർന്നാൽ അത് ബോധോദയത്തിനും കാരണമാകും. യോഗ പരിശീലിച്ചാൽ മാനസികമായ ഒരുപാട് പ്രശ്നങ്ങൾ അകന്നു പോകുമെന്ന് പറയാനുള്ള കൃത്യമായ കാരണം ഇതാണ്. ലോകത്തെ ഒരു മരുന്നിനും, Treatment നും ഗുണപ്പെടുത്താൻ സാധിക്കാത്ത മനസ്സിന്റെ Fluctuations നെ യോഗ വിദ്യകളാൽ ക്രമേണ ഗുണപ്പെടുത്താം, എന്നാൽ അതിനർത്ഥം ഏതാനും ദിവസങ്ങൾക്കുള്ളിൽ നിങ്ങൾ പൂർണമായും മുക്തരാകും എന്നുമല്ല. നിത്യമായ പരിശ്രമം മാത്രമാണ് വഴി.