[1:15 pm, 07/01/2025] ~: സിദ്ധി എന്നാൽ ‘ നേടിയത് ‘എന്ന് അർത്ഥം വരുന്ന പദമാണ്. ഒരു സാധകൻ പല വിധത്തിലുള്ള യോഗ സാധനകളിൾ ഏർപ്പെടുമ്പോൾ ശരീരത്തിനും മനസ്സിനും അതിലും പ്രധാനമായി ഊർജ്ജങ്ങൾക്കും പല ഉയർന്ന മാറ്റങ്ങൾ സംഭവിക്കാറുണ്ട്. ഇത്തരം മാറ്റങ്ങൾ സാധനയുടെ ഓരോ തലങ്ങൾ പൂർത്തിയാക്കുന്തോറും പുതിയ രീതിയിലായിരിക്കും സംഭവിക്കുക. ആദ്യം മനസ്സ് ശാന്തമാകുന്നു, ശേഷം ഊർജ്ജങ്ങൾ തീവ്രമാകുന്നു, അതുകഴിഞ്ഞാൽ ബാഹ്യ ലോകത്തിനുള്ള സ്വാധീനം കുറഞ്ഞവരുന്നു, ഇതും പൂർത്തിയായാൽ ഭൂതകാലത്തിലെ കഠിനമായ കാർമിക് സൈക്കിൾ പുറത്ത് വരുന്നു. ഇപ്പോൾ പറഞ്ഞതെല്ലാം ഏതൊരു സാധകനും നിഷ്ഠയോടെ പരിശോധിച്ചാൽ സംഭവിക്കാവുന്ന മാറ്റങ്ങൾ തന്നെയാണ്. എന്നാൽ ഇവയൊന്നും കൂടാതെ യോഗശാസ്ത്രത്തിൽ ‘ചിത്തമെന്ന്’ വിശേഷിപ്പിക്കുന്ന മനസ്സിന്റെ അടിത്തട്ടിൽ, സങ്കൽപ്പിക്കാൻ കഴിയുന്നതിനപ്പുറമുള്ള മാറ്റങ്ങളും സംഭവിക്കുന്നുണ്ട്. ഇതിനെയാണ് സിദ്ധികൾ എന്ന് വിശേഷിപ്പിക്കുന്നത്.

യോഗ സാധനകളിൽ ഏർപ്പെടുമ്പോൾ ഭൂമിക്ക് നിങ്ങളുടെ ശരീരത്തിന് മുകളിലുള്ള സ്വാധീനം കുറഞ്ഞുവരും. ശരീരത്തിന് മേലുള്ള ഈ സ്വാധീനമാണ് പ്രകൃതിയുടെ പല നിയമങ്ങൾക്കും നിങ്ങളെ വിധേയരാക്കി തീർക്കുന്നത്. എപ്പോഴെല്ലാം ഈ സ്വാധീനം കുറഞ്ഞുവരുന്നുവോ അപ്പോഴെല്ലാം താൽക്കാലികമായി ശരീരവും മനസ്സും പ്രകൃതിയുടെ നിയമ ചങ്ങലകളിൽ നിന്നും പുറത്തുവരാറുണ്ട്. ആഴ്ന്ന ധ്യാനത്തിൽ ശരീരം മറക്കുന്നതും, ചില സമയങ്ങളിൽ മണിക്കൂറോളം ധ്യാനത്തിൽ ലയിക്കുന്നതും, നടക്കാനിരിക്കുന്ന സംഭവങ്ങളെ മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുന്നതും ഇത്തരം താൽക്കാലികമായ സമയങ്ങളിലാണ്. ചുരുക്കിപ്പറഞ്ഞാൽ, ശരീരവും മനസ്സും പ്രകൃതിയുടെ നിയമ ചട്ടങ്ങളിൽ നിന്നും താൽക്കാലികമായി പുറത്തു കടക്കുമ്പോൾ ആ രണ്ടിനും ലഭിക്കുന്ന ‘Additional’ കഴിവുകളാണ് സിദ്ധികൾ. ആത്മീയ പുരോഗതിക്ക് സിദ്ധികൾ യാതൊരുതരത്തിലും ഉപകാരപ്രദമല്ല, എന്നാൽ അതേസമയം ആത്മീയ ലോകത്തിലെ പലവിധ അനുഭവങ്ങൾ അനുഭവിക്കാനും, ശരീരത്തിനും മനസ്സിനും അപ്പുറമുള്ള ചില സവിശേഷ അനുഭൂതികൾ ലഭിക്കാനും ചില സിദ്ധികൾ സഹായകരമാണ്. കൃത്യമായ പരിശീലനത്തിൽ അത്യാവശ്യം ശ്രദ്ധയും നിഷ്ഠയും ഉള്ള വ്യക്തിക്ക് ഇത്തരം സിദ്ധികൾ വളർത്തിയെടുക്കാൻ സാധിക്കും. മാർഗ്ഗനിർദ്ദേശത്തോടെ ഇവ പരിശീലിച്ചാൽ, പ്രകൃതി നിയമങ്ങൾക്കപ്പുറമുള്ള അനുഭൂതികൾ ലഭിക്കുകയും, ഇത്തരം അനുഭൂതികൾ ആ വ്യക്തിയുടെ ആത്മാന്വേഷണത്തെ കൂടുതൽ വിശപ്പുള്ളതും രസകരമായ പാതയായും മാറ്റും.
[1:25 pm, 07/01/2025] ~: SANKALPA എന്ന പേരിൽ അഷ്ടാംഗ യോഗയുടെയും തന്ത്രയുടെയും വെളിച്ചത്തിൽ എല്ലാ വ്യക്തികളിലും ഉറങ്ങിക്കിടക്കുന്ന സിദ്ധികളെ വളത്തിയെടുക്കാൻ ഒരു കോഴ്സ് രൂപകൽപ്പന ചെയ്തിട്ടുണ്ട്.

ഇതിനെ പറ്റിയുള്ള കൂടുതൽ വിവരങ്ങൾ, യോഗ്യത പോലുള്ളവ അറിയാൻ വെബ്സൈറ്റിലെ ‘Advance Course’ എന്ന ഭാഗം തുറക്കുക